മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും അതുകൊണ്ട്തന്നെ ഏറ്റവും ബലവത്തായതുമായ അവയവങ്ങള്‍ പല്ലുകള്‍ ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ ? എന്നിരുന്നാലും ദന്തക്ഷയം അഥവാ പല്ലിലെ കേട്/പോട് ലോകത്തിലെത്തന്നെ ഏറ്റവും സര്‍വ്വസാധാരണമായ ഒരു രോഗാവസ്ഥയും ആണ്. കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗങ്ങളുടെയും മുന്‍പന്തിയില്‍ ദന്തക്ഷയം ഉണ്ട്. 50 വയസ്സുകഴിഞ്ഞവരില്‍ മോണരോഗങ്ങള്‍ വളരെയധികമായി കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം എന്നാലോചിച്ചുനോക്കൂ ? നമ്മുടെ പല്ലുകളുടെ മോണയുടെ മുകളില്‍ കാണുന്ന ഭാഗത്തിനെ ക്രൌണ്‍ (Crown) എന്നും താടിയെല്ലിനുള്ളില്‍ ഉള്ള ഭാഗത്തിനെ വേര് അഥവാ റൂട്ട് (Root) എന്നും വിളിക്കുന്നു. പല്ലുകള്‍ക്ക് ആന്തരികമായി നോക്കിയാല്‍ പ്രധാനമായും മൂന്നു പാളികള്‍ അഥവാ ഭാഗങ്ങൾ ഉണ്ട്. ക്രൌണ്‍ എന്ന് വിളിക്കുന്ന ഭാഗത്ത് ഇനാമല്‍ ,ഡെന്റ്റിന്‍ ,പള്‍പ്പ് എന്നിങ്ങനെ ആണ് പാളികൾ എങ്കില്‍ വേരില്‍ ഇനാമല്‍ ഇല്ല . പകരം സിമന്റം എന്ന് വിളിക്കുന്ന ഒരു പാളി ആണ് ഉള്ളത് . ഇനാമല്‍ പൂര്‍ണ്ണമായും നമ്മുടെ നഖം , മുടി ഒക്കെ പോലെ ജീവനില്ലാത്തതും ഘടനാപരമായി അജൈവ (IN...
Comments
Post a Comment