RCT - STEPS and post endo restorations

 ഇനി റൂട്ട് കനാല്‍ ചികിത്സ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം . 

RCT എന്ന   ചികിത്സയില്‍ 3 ഘട്ടങ്ങളുണ്ട് . സാധാരണയായി ഇവ മൂന്നും ഒരുമിച്ചോ (സിംഗിള്‍ വിസിറ്റ് RCT) രണ്ടോ മൂന്നോ സ്റ്റെപ്പ് ആയോ ആണ്   പൂര്‍ത്തിയാക്കുക, മിക്കപ്പോഴും ഓരോ സ്റ്റെപ്പും ഒരാഴ്ചയുടെ ഇടവേളയില്‍. അങ്ങനെ നിര്‍ബന്ധം ഒന്നും ഇല്ല എങ്കില്‍ പോലും.

RCT - 1st അപ്പോയ്ന്റ്മെന്‍റ്  

ആദ്യം പല്ലിന്‍റെ എക്സ്റേ എടുത്ത ശേഷം  പല്ലിന്‍റെ ഉള്ളിലെ കേട് ബാധിച്ച ഭാഗങ്ങളും അണുബാധ കൊണ്ട് ദ്രവിച്ച മാംസഭാഗങ്ങളും ക്ലീന്‍ ചെയ്ത് കളയുന്നു.അപ്പോള്‍മാത്രമേ റൂട്ട് കനാലുകളുടെ തുടക്കം (ചിത്രം.jpg) എവിടെയെന്ന് കൃത്യമായി കാണാന്‍ കഴിയൂ.

ഇതിന്‍റെ ഒപ്പം തന്നെ വശങ്ങളിലെ ഭിത്തികള്‍ കേട് വന്ന് ഇല്ലാതായിട്ടുണ്ടെങ്കില്‍ അവ താല്‍കാലികമായി എങ്കിലും പുനര്‍നിര്‍മിക്കേണ്ടതുണ്ട് . ഇതിനെ PreEndodontic Buildup  (ചിത്രം.jpg) എന്ന് വിളിക്കുന്നു. മുന്‍പറഞ്ഞ രാസസംയുക്തങ്ങള്‍ പല്ലിനുള്ളില്‍ തന്നെ നില്‍ക്കാനും അവയുടെ സമ്പര്‍ക്കം വായിലുള്ള മൃദുലമായ കോശസ്തരങ്ങള്‍ക്ക് അപായം ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കും.അതിനേക്കാള്‍ പ്രധാനമായി വായിലെ ഉമിനീരിലുള്ള പലതരം രോഗാണുക്കള്‍ വേരിന്‍റെ ഉള്ളിലേക്ക് കേറാതെയും അണുവിമുക്തമാക്കി സൂക്ഷിക്കുന്നു .


RCT- 2nd അപ്പോയിന്റ്മെന്റ്

ആദ്യത്തെ അപ്പോയിന്റ്മെന്റ് ൽ പല്ലിനുള്ളിലെ അണു ബാധയേറ്റ മാംസഭാഗങ്ങൾ ഒട്ടുമിക്കതും മാറ്റി ആ ഭാഗത്താകെ ഇൻട്രാകനാൽ മെഡിക്കമെന്റ് എന്ന ഒരു മരുന്ന് മിശ്രിതം നിറച്ച് പല്ലിലെ പോട് താത്കാലികമായി അടച്ചു വെക്കും.


2ആം അപ്പോയിന്റ്മെന്റ് ൽ പല്ലിനെ  സാധ്യമാകുന്നത്ര മുഴുവനായും അണു വിമുക്തമാക്കാൻ ഉള്ള പരിപാടികൾ ആണ് ചെയ്യുക.. വേരിന്റെ അതേ രൂപമുള്ള അരങ്ങൾ (Endodontic Files)  (ചിത്രം.jpg)  കനാലുകളുടെ ഭിത്തികളെ രാകി ക്രമാനുഗതമായി വ്യാസം വർദ്ധിപ്പിച്ചു കൊണ്ട് രാസസംയുക്തങ്ങൾക്ക്  ആവശ്യത്തിന്  അവയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇടം & volume നൽകുന്നു. ഒപ്പം പലതരം രാസസംയുക്തങ്ങൾ കൊണ്ട് പല തവണ വേരിലെ കനാലുകൾ വൃത്തിയാക്കുന്നു. 

ഒടുവിൽ വൃത്തിയാക്കിയ ഭാഗത്ത് ഇനി അഥവാ നാമമാത്രമായ അണുക്കൾ അവശേഷിക്കുന്നുണ്ട് എങ്കിൽ പോലും അവയ്ക്ക് പെറ്റുപെരുകി വീണ്ടും അണുബാധ ഉണ്ടാകാനാവാത്ത വിധത്തിൽ വളരെ സാന്ദ്രതയിൽ ഗട്ടാ പെർച്ച എന്ന ഒരു പദാർത്ഥം  (ചിത്രം.jpg) കൊണ്ട് അടച്ചുറപ്പിക്കുന്നു.

 

RCT യുടെ ആദ്യ ഘട്ടം കഴിയുമ്പോള്‍ തന്നെ വേദനയില്‍ കാര്യമായ കുറവ് വരുമെങ്കിലും ചികിത്സയുടെ 3 ഘട്ടങ്ങളും കൃത്യമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍  കുറച്ചു നാളുകള്‍ക്ക് ശേഷം അണുക്കള്‍ പല്ലിനകത്തേക്ക് പ്രവേശിക്കുകയും വീണ്ടും അണുബാധ ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്  .അതിനാല്‍ തുടങ്ങിയ ചികിത്സ പൂര്‍ത്തിയാക്കുക എന്നത് അത്യന്താപേക്ഷിതമാണ്. 


അണുബാധയേറ്റ പല്ലിന്‍റെ  ഘടന , പൊട്ടിപോയിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള ദന്തഭാഗത്തിന്റെ ബലം/ഉറപ്പ് , മോണയുടെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് RCT ചികിത്സയുടെ ദൈര്‍ഘ്യത്തിലോ പിന്നീടുള്ള ചികിത്സാവിധികളിലോ മാറ്റം ഉണ്ടാവാം.


റൂട്ട് കനാല്‍ ട്രീറ്റ്മെന്‍റ് കഴിഞ്ഞാല്‍ ക്യാപ് ഇടണം എന്ന് നിര്‍ബന്ധം ഉണ്ടോ?

പല്ലുകളുടെ ഉള്ളിലെ മാംസഭാഗത്തിലേക്ക് അണുക്കള്‍ വ്യാപിക്കുമ്പോള്‍ അണുബാധ കാരണം  പല്ലിന്‍റെ ജീവന്‍ നഷ്ടപ്പെടുന്നു. സാധാരണ അണുബാധയോടൊപ്പം അസഹ്യമായ വേദനയും ഉണ്ടാവാം.

ഇനി അഥവാ (നിര്‍)ഭാഗ്യം കൊണ്ട് നിങ്ങള്‍ക്ക്  വേദന ഇല്ലെങ്കില്‍ പോലും അജൈവമായ (NONVITAL) പല്ലിന് ജീവനുള്ള പല്ലിന്‍റെ ബലം ഉണ്ടാവില്ല. ജീവനുള്ള പല്ലുകള്‍ക്ക് എല്ലുകള്‍ വരെ കടിച്ചു പൊട്ടിക്കാന്‍ തക്ക ബലമുള്ളത് കൊണ്ട് 3-4 തവണവരെ ദിനം തോറുമുള്ള ആഹാരം ചവച്ചരയ്ക്കല്‍ പ്രക്രിയയില്‍ കേടുപാടുകള്‍ ഒന്നും സംഭവിക്കാതിരിക്കുമ്പോള്‍, കേടു വന്നു ജീവന്‍ നഷ്ടപ്പെട്ട പല്ലുകള്‍ കാലക്രമേണ നിങ്ങള്‍ ആഹാരം ചവച്ചരയ്ക്കുന്ന ബലം താങ്ങാനാവാതെ പതിയെ പൊട്ടിപ്പൊടിഞ്ഞു തുടങ്ങുന്നു .

അതുകൊണ്ട് തന്നെ പല്ലുവേദന വരുമ്പോള്‍  അതിനായുള്ള ചികിത്സ ചെയ്യാതെ  താല്‍ക്കാലികമായി വേദന മാറാന്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ ഡോക്ടറെ കണ്ടിട്ടോ ഗുളിക വാങ്ങി  കഴിക്കുന്നവരുടെ കേടുവന്ന/ പോടുള്ള  പല്ലുകള്‍ കാലക്രമേണ കുറ്റിപ്പല്ല് മാത്രമായി അവശേഷിക്കുന്നു .


അതേസമയം റൂട്ട് കനാല്‍ ചികിത്സ കഴിഞ്ഞാലും  പല്ലിലെ, പ്രത്യേകമായി പല്ലിന്‍റെ വേരിന്‍റെ അറ്റത്തെ അണുബാധ  മാറുന്നു അതുകൊണ്ട് നിങ്ങളുടെ വേദന മാറുന്നു എന്നേ ഉള്ളൂ. യേശു ലാസറിന്  പുനര്‍ജ്ജന്മം കൊടുത്തത് പോലെ പല്ലിന്‍റെ ജീവന്‍ തിരിച്ചുകിട്ടിയിട്ടില്ല . അതുകൊണ്ട് തന്നെ ജീവനറ്റ പല്ലിനെ പോലെ RCT ചെയ്ത പല്ലിനും  നമ്മള്‍ ഭക്ഷണം ചവച്ചരയ്ക്കുന്ന അതിശക്തമായ ബലം താങ്ങാന്‍ ഏറെനാള്‍ കഴിയുകയില്ല. ഈ ബലം താങ്ങത്തക്ക വിധത്തില്‍ പല്ലിനെ ബലപ്പെടുത്തിയില്ലെങ്കില്‍,  മുകളില്‍പ്പറഞ്ഞപോലെ തന്നെ കാലാന്തരത്തില്‍ റൂട്ട് കനാല്‍ ചികിത്സ ചെയ്ത പല്ലും പൊട്ടിപ്പൊടിഞ്ഞുപോവും.


ഇങ്ങനെ റൂട്ട് കനാല്‍ ചികിത്സ കഴിഞ്ഞ പല്ലിനെ ബലപ്പെടുത്തുന്ന പ്രക്രിയ ആണ് പോസ്റ്റ്‌എന്‍ഡോഡോന്റിക്ക്  റെസ്റ്റോറേഷന്‍ (PER)  അഥവാ ക്രൌണ്‍  എന്ന് ഡെന്റല്‍ സര്‍ജന്മാരും ക്യാപ്പ് എന്ന് നിങ്ങളും വിളിക്കുന്ന ഐറ്റം.


പലതരം ക്യാപ്പുകള്‍ ഉണ്ട്. കാണാനുള്ള ഭംഗിയിലുള്ള വ്യത്യാസം ഒഴിച്ചാല്‍ എല്ലാ തരം ക്യാപ്പ് ഉം ബലം ഒക്കെ ഏതാണ്ട് ഒരേപോലെയാണ് എന്നതിനാല്‍ ഒരേ ഫലം ആണ് തരുന്നത്. അങ്ങനെയിരിക്കെത്തന്നെ എല്ലാ തരം ക്യാപുകളും എല്ലാ പല്ലിനും ഉപയോഗിക്കാന്‍ പറ്റിയത് എന്ന് പറയാനും കഴിയില്ല .


ഉദാഹരണത്തിലൂടെ വിശദീകരിക്കാം . 

ഏറ്റവും ആദ്യം ഉണ്ടായതും ഇപ്പോഴും പ്രചാരത്തിലുള്ളതും താരതമ്യേന ഏറ്റവും ചെലവു കുറഞ്ഞതും ആണ് ഫുള്‍ മെറ്റല്‍ ക്യാപ് (ചിത്രം.jpg). കണ്ടാല്‍ സ്റ്റെയിന്‍ലെസ്സ്   സ്റ്റീല്‍ കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് തോന്നുമെങ്കിലും കൊബാള്‍ട്ട് , ക്രോമിയം ,നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ സങ്കരമാണ് ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് .

ചിരിക്കുമ്പോള്‍ കാണാത്ത പല്ലുകളെ ക്യാപ്പ് ചെയ്യാനാണ് പൊതുവേ ഇവ ഉപയോഗിക്കുന്നത്. ചിരിക്കുമ്പോള്‍ കാണുന്ന പല്ലുകളെ ക്യാപ് ചെയ്താല്‍ ഉണ്ടാവുന്ന മെറ്റാലിക്ക് സ്മൈല്‍ അഥവാ ലോഹച്ചിരിയുടെ അഭംഗി അങ്ങനെ ഒഴിവാകുന്നു .


പീയെഫ്ഫം ക്യാപ് അഥവാ പല്ലിന്‍റെ നിറമുള്ള ക്യാപ് 








Comments

Popular posts from this blog

പല്ല് തേയ്മാനവും പുളിപ്പും സെൻസോഡൈനും മറ്റ്‌റും

ബയോമിമെറ്റിക്ക് ഡെന്റിസ്ട്രി