ദന്തവൈദ്യത്തിലെ പ്രതിരോധ വഴികള്‍




PREVENTION IS BETTER THAN CURE.


മിശ്രഭുക്കുകളായ നമ്മുടെ പല്ലുകള്‍ സസ്യ,ജന്തുജന്യമായ ആഹാരപദാര്‍ത്ഥങ്ങള്‍ കടിച്ചു മുറിക്കാനും ചവച്ചരയ്ക്കാനും വേണ്ടി പരിണമിച്ചുണ്ടായവയാണ് . ചവച്ചരക്കാനുള്ള അണപ്പല്ലുകള്‍ക്ക് അതിനുതകുന്ന ആകൃതിയും സവിശേഷഭാഗങ്ങളുമുണ്ട് . ഉദാഹരണത്തിന് അണപ്പല്ലുകളുടെ രൂപഘടന അവയുടെ കസ്പ് അഥവാ മുനകള്‍, അവയ്ക്കിടയിലെ ഫിഷറുകള്‍ അഥവാ ഇടുക്കുകള്‍ , പിറ്റ് അഥവാ കുഴികള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ് . നമ്മള്‍ കടിച്ചുപിടിക്കുമ്പോള്‍ രണ്ടു താടിയെല്ലുകളിലെയും പല്ലുകളുടെ കസ്പുകള്‍ യന്ത്രങ്ങളിലുള്ള പല്‍ച്ചക്രങ്ങളിലെ പല്ലുകള്‍ പോലെ പരസ്പരപൂരകമായി ചേര്‍ന്നിരിക്കുന്ന രീതിയിലാണ് അവയുടെ ക്രമീകരണം. ഇത്തരം സംവിധാനം ചവയ്ക്കുന്ന പ്രക്രിയ വളരെ കാര്യക്ഷമതയുള്ളതാക്കുന്നു.


സാധാരണഗതിയില്‍ പല്ലുകള്‍ക്ക് ആഹാരത്തില്‍ നിന്നോ വായ്ക്കകത്തു സ്ഥിരതാമസമാക്കിയ കോടിക്കണക്കിന് അണുക്കളില്‍ നിന്നോ കാര്യമായ അപകടം ഉണ്ടാവേണ്ടതല്ല. പഴങ്ങളും പച്ചമാംസവും മറ്റും ശേഖരിച്ചും വേട്ടയാടിയും  ആഹരിച്ചിരുന്ന ശിലായുഗമനുഷ്യരുടെയൊക്കെ തലയോട്ടികളില്‍ പല്ലുകള്‍ക്ക് കേടൊന്നും ഇല്ല എന്ന് കാണാം .

എന്നാല്‍ കൃഷിയും നാഗരികതയുടെയും ആവിര്‍ഭാവത്തിന്‌ ശേഷം  പാചകം ചെയ്ത് ഉപയോഗിക്കാവുന്ന ഭക്ഷണങ്ങളും , അതിനെതുടര്‍ന്ന് ഇങ്ങേത്തലയ്ക്കല്‍  വിവിധയിനം മിട്ടായികളും ചോക്കലേറ്റ്  മധുരപദാര്‍ഥങ്ങളും പാനീയങ്ങളും ഒക്കെ മനുഷ്യന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായതോടെ വിവിധതരം ദന്തരോഗങ്ങള്‍ ഉണ്ടാവാനുള്ള അനുകൂലമായ സാഹചര്യം രൂപപ്പെട്ടു .


അതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പു ജീവിച്ചിരുന്ന ഒരു മനുഷ്യന്‍റെ പല്ലുകള്‍ കേടുകള്‍ ഇല്ലാതെ ഇരിക്കുന്നതും ഇപ്പോഴത്തെ കുട്ടികളില്‍ ചിലരുടെയെങ്കിലും പല്ലുകള്‍ 6 വയസ്സില്‍ മുളച്ച്  1-2 വര്‍ഷത്തിനകം കേട് വന്നു പറിച്ച് കളയേണ്ട ദുരവസ്ഥയില്‍ എത്തുന്നതും ഒരു അത്ഭുതമായി തോന്നാം.


പറഞ്ഞുവന്നത് നമ്മുടെ ആഹാരത്തിലും ഭക്ഷണരീതികളിലും  ഉണ്ടായ മാറ്റമാണ് ദന്തരോഗങ്ങള്‍ ഉണ്ടാവുന്നതിന് ഒരു പ്രധാന കാരണം എന്നാണ് . 

ആദ്യം പറഞ്ഞ പല്ലുകളുടെ സവിശേഷരൂപഘടന  എളുപ്പത്തില്‍ ദഹിക്കുന്ന, പല്ലുകളോട് ഒട്ടിനില്‍ക്കുന്ന , പല്ലുകള്‍ക്ക് ഇടയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയേറിയ ആഹാരപദാര്‍ഥങ്ങളുടെ ഒപ്പം ചേരുമ്പോള്‍ അണുക്കള്‍ക്ക് ഒരു ബുഫെ വിളമ്പിയ പ്രതീതിയാണ് . 


സ്വാഭാവികമായും ദന്തരോഗങ്ങള്‍ പ്രത്യേകിച്ചും ദന്തക്ഷയം വരാതിരിക്കാന്‍ ഏറ്റവും നല്ല ഒരു പ്രതിരോധമാര്‍ഗം പല്ലില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ തങ്ങിനില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ അങ്ങനെയുള്ള ഭാഗങ്ങളെ ( പിറ്റുകള്‍ , ഫിഷറുകള്‍ ) തൂര്‍ത്ത് നിരപ്പാക്കുക എന്നതാണ് .

ഇതിനു സഹായകമായ വസ്തുക്കളെ പിറ്റ് & ഫിഷര്‍ സീലന്റുകള്‍ എന്ന് വിളിക്കുന്നു .

 

Comments

Popular posts from this blog

പല്ല് തേയ്മാനവും പുളിപ്പും സെൻസോഡൈനും മറ്റ്‌റും

ബയോമിമെറ്റിക്ക് ഡെന്റിസ്ട്രി

RCT - STEPS and post endo restorations