പല്ല് തേയ്മാനവും പുളിപ്പും സെൻസോഡൈനും മറ്റ്‌റും


മനുഷ്യശരീരത്തിലെ ഏറ്റവും സ്ട്രോങ്ങ്‌ ഭാഗം ആയ പല്ലിന് തേയ്മാനം ഉണ്ടാവുന്നത് എങ്ങനെയാണ് എന്നറിയാമോ ?

മിക്കപ്പോഴും നമ്മുടെ കയ്യിലിരുപ്പ് ആണ് വില്ലന്‍ ആവാറുള്ളത്.

ഹരീഷ് കണാരന്‍ ഒരു സിനിമയില്‍ പറയുന്ന

"കൗതുകം ലേശം കൂടുതലാ "

ഡയലോഗ്പോലെ ബ്രഷ് ചെയ്യുമ്പോള്‍‍‍ വൃത്തി ഇത്തിരി കൂടിക്കോട്ടെ എന്ന ചിന്തയില്‍ “ആത്മാര്‍ഥതയും ബലവും ബ്രഷ് ചെയ്യുന്ന സമയവും ലേശം കൂടുതല്‍” ആവുമ്പോള്‍ സ്വതവേ തന്നെ മോണയോട് ചേര്‍ന്ന ഭാഗത്തെ (ചിത്രം -2 നോക്കുക ) ഇനാമലിന് കനം കുറവായതിനാല്‍ കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തേഞ്ഞു തേഞ്ഞില്ലാതാവുന്നു .

വര്‍ഷങ്ങള് തോറും ‍ ഓരോ തുള്ളി വെള്ളം ഇറ്റിറ്റ് വീണ് കാലങ്ങള്‍ കഴിയുമ്പോള്‍ കുഴിഞ്ഞു പോവുന്ന കരിങ്കല്‍പാറകള്‍ കണ്ടിട്ടില്ലേ ? അത് പോലെ തന്നെ.

ഇങ്ങനെ സംഭവിക്കുന്നതിന് ഞങ്ങള്‍ ദന്തവൈദ്യന്മാര്‍ "സെര്‍വിക്കല്‍ അബ്രേഷന്‍ " എന്നാണ് പറയുക .. (CERVICAL ABRASION )

ഇനാമല്‍ അജൈവമായ (inorganic ) ഒരു പാളിയായതിനാല്‍ പല്ലിന്‍റെ ഇനാമല്‍ തേയ്മാനം തുടങ്ങുന്നത് ആരും അറിയില്ല, അറിഞ്ഞാല്‍ തന്നെ കാര്യമാക്കാറുമില്ല.

ഇനാമലിന്റെ താഴെയുള്ള ഡെന്റ്റിന്‍ എന്ന പാളിക്ക്  വളരെ വേഗത്തില്‍ തേയ്മാനം സംഭവിക്കും. അപ്പോള്‍ മിക്കവര്‍ക്കും ചെറിയ പുളിപ്പ് –പ്രത്യേകിച്ചും തണുത്ത വെള്ളം കുടിക്കുമ്പോള്‍ - അനുഭവപ്പെടും. തേയ്മാനത്തിന്റെ തോത് കൂടുന്നതനുസരിച്ച് പുളിപ്പിന്റെ തീവ്രതയും കൂടും. ഏതാണ്ടെല്ലാവരും ഡെന്‍റ്റിസ്റ്റിന്റെ സഹായം തേടുക ഈ അവസ്ഥയില്‍ ആണ്. ഇപ്പോൾ പല്ല് പുളിപ്പ് ന് ഒരൊറ്റ മൂലിയായി സെൻസോഡൈൻ പോലെയുള്ള ടൂത്ത് പേസ്റ്റ് കൾ അവതരിപ്പിക്കപ്പെടുന്നത് ഒരു തരത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. തേയ്മാനം കൊണ്ട് പല്ല് പുളിപ്പ് ഉണ്ടാവുന്നതിനും ജന്മനാ ഇനാമൽന്റെ കട്ടി പല്ലുകൾക്ക് കുറവ് ഉള്ള കേസിലും ഒക്കെ ചികിത്സയുടെ ഒപ്പം  അതിന്റെ ഗുണം കൂട്ടാനായി ഇത്തരം പേസ്റ്റുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. 

എന്നാൽ പുളിപ്പിനുള്ള പ്രധാന കാരണം ചിലപ്പോൾ ഇതൊന്നും ആവണമെന്നില്ല. പല്ലിൽ പോടുള്ള ഒരാൾക്കും പുളിപ്പ് വരാം. ആ പുളിപ്പ് പല്ലിന്റെ ഒരു മുന്നറിയിപ്പ് പോലെയാണ് കണക്കാക്കുകയാണ് വേണ്ടത്. എന്നിട്ട് അതിന് ഡെന്റിസ്റ്റ്നെ കാണിച്ച് ചികിത്സ ചെയ്യുകയും വേണം. അല്ലാതെ ആ പുളിപ്പ് മാറാൻ സെൻസോഡൈൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യാൻ പോകുന്നത്. കാരണം സെൻസോഡൈൻ അല്ലെങ്കിൽ അതുപോലെ ഏത് ബെസ്റ്റ് ആണെങ്കിലും ഉപയോഗിക്കുമ്പോൾഅവ പ്രവർത്തിക്കുന്നത് പല്ലിന്റെ രണ്ടാമത്തെ പാളിയായ ഡെന്റിനിൽ ഉള്ള ചെറിയ ഞരമ്പുകളുടെ അറ്റത്തെ ഒന്ന് തളർത്തിയിടുകയോ ഞരമ്പുകളുടെ സ്വാഭാവികപ്രവർത്തനത്തെ പല രീതിയിൽ തടസ്സപ്പെടുത്തിയോ വഴിയാണ്. ഇതിനെ ഒബ്റ്റുണ്ടന്റ് എഫക്ട് എന്ന് വിളിക്കുന്നു. (Obtundent

 

ചികിത്സ :

ഒരുപാട് ആഴത്തില്‍ തേയ്മാനം ഇല്ലെങ്കില്‍ പല്ലിനെ തേയ്മാനം മാറ്റി പഴയ രൂപത്തില്‍ ആക്കാന്‍ കോമ്പോസിറ്റ് എന്ന ഡെന്റല്‍ മറ്റീരിയല്‍ ഉപയോഗിക്കുന്നു. ഇത് പല്ലിന്‍റെ എല്ലാ ഷേഡുകളിലും ലഭ്യമായതിനാല്‍ വളരെ മനോഹരമായി, ഫില്ലിംഗ് ഉണ്ടെന്നു അറിയാത്ത രീതിയില്‍  പല്ലിനെ പഴയ രൂപത്തില്‍ ആക്കാം (restoration).

ക്ലിനിക്കില്‍ വന്ന അത്തരം ഒരു കേസ് ഒപ്പം ചേര്‍ക്കുന്നു. ചികിത്സയ്ക്ക് മുന്‍പും ശേഷവും ഉള്ള ചിത്രങ്ങള്‍ ആണ് താരതമ്യപ്പെടുത്താന്‍ എളുപ്പത്തിന് ഒരുമിച്ച് ചേര്‍ത്തിട്ടുള്ളത് .

എന്നാൽ തേയ്മാനമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന മറ്റൊരു ദന്തശോഷണമാണ്  അബ്ഫ്രാക്ഷൻ.

ഇവയെ cervical തേയ്മാനം ആണെന്ന് കരുതി മുകളിൽ പറഞ്ഞത് പോലെ അടയ്ക്കാൻ പോയാൽ അടച്ചത് ദീർഘകാലം നിലനിൽക്കാൻ സാധ്യത കുറവാണ്.

അവ (അബ്ഫ്രാക്ഷൻ) ആകെത്തന്നെ മറ്റൊരു ഗുരുതര ദന്ത രോഗാവസ്ഥയുടെ പ്രകടലക്ഷണമാണ്. അതേ പറ്റി വിശദമായി പറയാം. 

Comments

Popular posts from this blog

RCT - STEPS and post endo restorations

2 . പല്ലുകളുടെ ആന്തരികഘടനയും പ്രാധാന്യവും

Dr.Sunny BDS identifies Ganga's disease