മോണരോഗമോ ? എനിക്ക് പക്ഷേ ഒരു വേദനയും ഇല്ലല്ലോ ..പിന്നെന്താ ?

പല്ലിനെ  ഒരു ചെടിയായി കല്പന  ചെയ്യുകയാണെങ്കില്‍ , അതിനെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന വേര് പടലത്തിനോട്  മോണയെ ഉപമിക്കാം.ദന്തവൈദ്യശാസ്ത്രത്തില്‍ പല്ലിനെ ചുറ്റി നില്‍ക്കുന്നതും അതിനെ താങ്ങി നിര്‍ത്തുന്നതുമായ അനുബന്ധഅവയവവ്യവസ്ഥയെ മൊത്തമായി പെരിയോഡോന്ഷ്യം (periodontium) എന്ന് വിളിക്കുന്നു.

എന്നാല്‍ ഈ മോണ എന്നത് നമ്മള്‍ കാണുന്ന മാംസളമായ ഭാഗം മാത്രമല്ല , വേറെ ഭാഗങ്ങളുമുണ്ട്. അവ താഴെ പറയുന്നവയാണ്.



 

(1) ഡിഫിയോഡോണ്ട് പല്ലുകൾ : ഒരു ജീവിക്ക് ഒരായുഷ്ക്കാലത്ത് തന്നെ 2 സെറ്റ് പല്ലുകൾ മുളച്ച് വരുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ അടക്കം ഒരുവിധം എല്ലാ സസ്തനികൾക്കും പാൽപ്പല്ലുകളും സ്ഥിരദന്തങ്ങളും ഉണ്ടാവും.

 

മനുഷ്യരുടെ കാര്യത്തിൽ, ജനിച്ച് ആറാം മാസം മുതൽ മുളയ്ക്കുന്ന പാൽപ്പല്ലുകൾ 6-7 മുതൽ 12 - 13 വയസ്സ് വരെയുള്ള പ്രായത്തിനിടയ്ക്ക് മുളയ്ക്കുന്ന പെർമനൻറ് പല്ലുകളാൽ replace ചെയ്യപ്പെടുന്നു.

 

സ്വാഭാവികമായും പാൽപ്പല്ലുകൾ പറിഞ്ഞു പോകുന്നത്, permanent പല്ലുകൾ പോയാലും വലിയ കുഴപ്പമില്ല എന്ന subconscious ചിന്തയിലേക്ക് വ്യക്തികളെ എത്തിക്കുന്നുണ്ടാവാം.

 

(2)

കൃഷി, സംസ്കാരം, വ്യവസായിക വിപ്ലവം എന്നിവയെല്ലാം കാലാന്തരത്തിൽ oral health നെ മോശമായി ബാധിക്കാനാണ് ഇടയാക്കിയത് എന്ന് തോന്നും. ഒപ്പം ആ രോഗങ്ങളെ ചികിത്സിക്കാൻ 

ഉള്ള കഴിവ് മനുഷ്യൻ ആർജ്ജിച്ചു എങ്കിൽ പോലും.

 

പല്ലിന്റെ ഇനാമൽ മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ള/ബലവത്തായ ഭാഗം ആണെങ്കിൽ കൂടിയും, പല്ലുകൾ മാത്രമാണ് ഒരു പരിക്ക് വന്നാൽ സ്വയം repair ചെയ്യാൻ കഴിയാത്ത ഏക ശരീരഭാഗവും എന്നത് ഒരു വിരോധാഭാസം തന്നെയാണ്.

 

എന്ന് വെച്ചാൽ, ശരീരത്തിൽ എവിടെ മുറിവുണ്ടായാലും അതു കാലക്രമേണ ഉണങ്ങി, മുറിവുണ്ടായതിന്റെ ഒരു പാട് മാത്രം അവശേഷിപ്പിച്ച് പൂർണ്ണമായും പഴയ സ്ഥിതിയിലേക്ക് മാറും.

 

പല്ലിലെ പോട് എന്നാൽ വായ്ക്കകത്ത് ഉണ്ടാവുന്ന, ഒരിക്കലും സ്വയം ഉണങ്ങാൻ അഥവാ ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഉണക്കാൻ കഴിയാത്ത ഒരു മുറിവാണ്.

 

അതുകൊണ്ട് തന്നെ പോട് അടയ്ക്കുക എന്നതല്ലാതെ ദന്തക്ഷയത്തിനെ ചികിത്സിക്കാൻ മറ്റൊരു വഴിയുമില്ല.

 

ഇത്തരുണത്തിൽ ഡെന്റൽ സർജറി പൂർണ്ണമായും ഒരു modern medicine branch of treatment of diseases affecting humans ആണെന്ന് കാണാം.

 

ബാക്കി എന്ത് അസുഖത്തിനും i.e, പനി മുതൽ ക്യാൻസർ വരെ - ആയുർവേദ, ഹോമിയോ, സിദ്ധ,യുനാനി,അക്യുപങ്ചർ, പ്രകൃതിചികിത്സ തുടങ്ങിയ alternative medicine systems ഉണ്ടാവാം.

 

എന്നാൽ പല്ല് വേദന എങ്ങാനും വന്നാൽ ഹെന്റെ സാറെ..

ആദ്യം ഉപ്പുവെള്ളം കൊണ്ട് വാ കഴുകൽ, മാവിന്റെ ഇല കടിക്കൽ ഒക്കെ കഴിഞ്ഞ് ഒന്ന് രണ്ട് ഏലക്കയോ ഗ്രാമ്പൂവോ വെച്ച് അഡ്ജസ്റ്റ് ചെയ്താലും നോ രക്ഷ! അവസാനം പല്ലെടുക്കൽ അല്ലെങ്കിൽ modern medicine അനുശാസിക്കുന്ന പ്രോപ്പർ ഡെന്റൽ ട്രീറ്റ്‌മെന്റ്. Nothing else works..

 

(3)പാവം മസിൽമാൻ ഇനാമൽ.

 

പോട് ഉണ്ടാവുന്നത് എങ്ങനെ എന്നറിഞ്ഞാൽ, പോട് വരാതെ തന്നെ നോക്കാനും വന്നാൽ തന്നെ ഉടനടി അടയ്ക്കാനും ഉള്ള ബോധം എല്ലാവർക്കും ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.

 

പല്ലിന്റെ വെളുവെളുത്ത ഇനാമൽ പൂർണ്ണമായും ഒരു അജൈവ (inorganic = only minerals and metal elements ) വസ്തുവാണ്. നമ്മുടെ ഗ്ലാസ്‌ /ചില്ലിനോടൊക്കെ ഉപമിക്കാവുന്ന അതേ structure.

 

Glass ൽ art work കണ്ടിട്ടുള്ള /ചെയ്തിട്ടുള്ളവർക്ക് അറിയാം ഗ്ലാസിൽ ആസിഡ് പതിപ്പിക്കുന്ന ഇടത്ത് എല്ലാം അതു മിനുസം എല്ലാം പോയി ഒരു മങ്ങിയ ലുക്ക് ആവും. ഇതിനെ Etching = എച്ചിങ് എന്ന് പറയുന്നു.യഥാർത്ഥത്തിൽ എച്ച് ചെയ്യുമ്പോൾ ഗ്ലാസ് ന്റെ ഏറ്റവും മുകളിലത്തെ നേർത്ത ഒരു കനം ഭാഗം ആസിഡിൽ ലയിച്ച് ഇല്ലാതാവുകയാണ് സംഭവിച്ചത്.

 

ഇതേ പരിപാടി ആണ് വായ്ക്കകത്ത് നടക്കുന്നത്.ഗ്ലാസ്സിന് പകരം ഇനാമൽ.ആസിഡ് ഉണ്ടാക്കുന്നത് നമ്മുടെ വായ്ക്കകത്ത് ഒരു സാമ്രാജ്യം തന്നെ തീർത്തിരിക്കുന്ന, ~700 species കളിൽ പെട്ട ഏതാണ്ട് 20 billion (= 2000 കോടി ) ബാക്റ്റീരിയക്കുഞ്ഞുങ്ങൾ!!!

 

To be frank, bacteria നമ്മുടെ പല്ലിൽ ദന്തക്ഷയം /മോണരോഗം ഉണ്ടാക്കിയേക്കാം എന്ന് വിചാരിച്ച് ചെയ്യുന്ന പണിയൊന്നുമല്ല.

ബാക്റ്റീരിയ ആകെ ചെയ്യുന്നത് തിന്നുക, മൂത്രമൊഴിക്കുക ,കൂടുതൽ കുഞ്ഞുങ്ങളെ/സ്വന്തം പതിപ്പുകളെ ഉണ്ടാക്കുക എന്ന നമ്മൾ ചെയ്യുന്ന അതേ ജൈവപ്രവർത്തിയുടെ minimal version മാത്രം.

 

ഇക്കണ്ട ബാക്റ്റീരിയകൾക്കൊക്കെ ഭക്ഷണം കൊണ്ടുപോയികൊടുക്കുന്നത് മനുഷ്യർ തന്നെയാണ്.കല്ല്യാണരാമനിൽ പോഞ്ഞിക്കര വെള്ളമടി ടീമിന്റെ മേശയ്ക്കടുത്ത് വേസ്റ്റ് ഗ്ലാസ്‌ വെക്കണ പോലെ അവരവിടെ കാത്തുനിൽക്കും..നിങ്ങളാണ് പല്ലിൽ ഒട്ടിപ്പിടിക്കുന്ന ഭക്ഷണം കഴിച്ചും പെപ്സിയും കോളയും കുടിച്ചും വേണ്ട പോലെ ബ്രഷ് ചെയ്യാതെയും ആ ഗ്ലാസിൽ അവക്ക് വേണ്ട buffet lunch ഉം dinner ഉം ഒക്കെ കൊടുക്കുന്നത്.

 

സ്‌ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന ഘടാഘടിയൻ പേരുള്ള ഒരു species ആണ് പല്ലിൽ പോടുണ്ടാക്കുന്ന ബാക്റ്റീരിയകളിൽ മുൻപന്തിയിൽ. തല്ക്കാലം എളുപ്പത്തിന് നമുക്ക് ഇവയെ "കോക്കാച്ചി" എന്ന് വിളിക്കാം. (പല്ല് തേക്കാൻ മടിക്കുന്ന പിള്ളേരെ പേടിപ്പിക്കാനും ഈ പേര് നല്ലതാണല്ലോ...)ആവോളം ഫുഡ് തട്ടിയ കോക്കാച്ചികൾ മൂത്രമൊഴിക്കുന്നു എന്ന് സങ്കൽപ്പിക്കുക.

except ഇവർ പുറത്ത് കളയുന്നത് വെള്ളം അല്ല. ലാക്റ്റിക് ആസിഡ് ആണ്.ഒന്നും രണ്ടുമല്ല..ലക്ഷകണക്കിന്, കോടിക്കണക്കിനു കോക്കാച്ചികൾ പല്ലിന്റെ മുകളിൽ നിരന്നു നിന്ന് ലാക്‌റ്റിക് ആസിഡ് മൂത്രം ഒഴിക്കുന്ന കാഴ്ച്ച സങ്കൽപ്പിച്ചു നോക്കിയാൽ തന്നെ ഇനാമലിനോട് പാവം തോന്നി ബ്രഷ് ചെയ്യാൻ ഓടിയില്ലെങ്കിൽ, നിങ്ങൾ എന്ത് ക്രൂരനായ മനുഷ്യൻ ആണെന്ന് ഒന്നോർത്ത് നോക്കുക.


 

PERIO

 

ഡോക്ടറെ ഒരു പല്ല് എടുക്കുന്നത് എത്ര രൂപയാണ് അതിപ്പോ പല്ല് ഏതാണ് അത് എത്ര ബുദ്ധിമുട്ടിയാണ് എടുക്കുന്നത് എന്നൊക്കെ അനുസരിച്ചിരിക്കും

 

 ഇത് ഇളകി ഇരിക്കുന്ന പല്ല് ആണ് വളരെ എളുപ്പമായിരിക്കും എടുക്കാൻ

 

 അമ്മയുടെ വേറെ ഏതെങ്കിലും പല്ല് ഇളകുന്നുണ്ടോ

 

 എന്റെ പല്ലുകൾക്ക് ഒന്നും ഒരു പ്രശ്നം ഉണ്ടായിരുന്നില്ല ഇതൊരു ഒരാഴ്ചയായി ഇളകുന്നുണ്ട് അതല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല

 

 അമ്മയ്ക്ക് ഷുഗർ ഉണ്ടോ ഷുഗർ ഉണ്ട് ഒരു ഇരുപത് വർഷമായി ഷുഗർ ഉണ്ട് മോളെ എന്ന് രക്തം വരാറുണ്ടോ എപ്പോഴെങ്കിലുമൊക്കെ ബ്രഷിംഗ് എല്ലാ വ്യക്തമല്ലാത്ത പരത്തുന്ന റഷ്യയും എല്ലാം ഇങ്ങനെ രക്തം വന്നു കൊണ്ടേയിരിക്കും

 അമ്മ പല്ലുകൾ ഏതെങ്കിലും എടുത്തിട്ടുണ്ടോ?

 

പല്ല് എടുക്കാൻ അങ്ങനെയൊന്നും ഡോക്ടറെ കാണേണ്ടി വന്നിട്ടില്ല ഞാൻ എല്ലാ പല്ലു ഇളകുമ്പോൾ  കൈകൊണ്ടു എടുക്കുകയാണ് ചെയ്യാറുള്ളത്?

 

 ഡോക്ടറെ കാണേണ്ട ആവശ്യം വന്നിട്ടില്ല

 

 അമ്മ അമ്മയ്ക്ക് മോൾ ലോകത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ട് ഇപ്പോൾ ഇളകി പല്ലുകളും നേരത്തെ നഷ്ടപ്പെട്ട പല്ലുകളും എല്ലാം മോണ രോഗം മൂലമാണ് ഇങ്ങനെ ആയത്

 

 ഷുഗർ ഉള്ള ആൾക്കാരിൽ മോണ രോഗം ഉണ്ടാവാനുള്ള ചാൻസ് വളരെ കൂടുതലാണ്

 

 ആരോഗ്യമുള്ള ആൾ ആണെങ്കിൽ പോലും രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യാതിരിക്കുകയും വായുടെ ശുചിത്വം പാലിക്കാതിരിക്കുകയും ചെയ്തു കഴിഞ്ഞാൽ അയാളിലും ഈ പറഞ്ഞ പോലെ പല്ലുകളിലെ അഴുക്കു പിടിക്കുകയും മോണവീക്കം ഉണ്ടാവുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്

 

 പക്ഷേ ഡോക്ടറെ എനിക്ക് അങ്ങനെ വേദനയൊന്നും ഉണ്ടായിട്ടില്ല അതുകൊണ്ട് ഞാൻ ഡോക്ടറെ അങ്ങനെ കാണേണ്ട ആവശ്യം വന്നില്ല

 

 മോണ രോഗത്തിന്റെ ആദ്യ നാളുകളിൽ വേദന തോന്നാറില്ല അതുകൊണ്ടുതന്നെ നമ്മൾ അധികം ശ്രദ്ധിക്കുകയും ഇല്ല

 

 എന്നാൽ മോണയിൽ നിന്നും രക്തം വരിക അവിടെവിടെയായി തടിപ്പുകൾ ഉണ്ടാവുക

 പല്ലുകൾക്ക് മൊത്തത്തിൽ ഒരു ബലക്കുറവ് തോന്നുക

 

 പല്ലുകൾക്ക് സ്ഥാന സംഭവിക്കുക പല്ലുകളുടെ ഇടയിൽ വീട് കൂടുതലായി ഉണ്ടാകുന്നതായി തോന്നുക

 വായ്നാറ്റം, ഇവയൊക്കെ മോണ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ആവാം അതുകൊണ്ട് ഇവയിലേതെങ്കിലുമൊന്ന് കാണുമ്പോൾ തന്നെ ഒരു ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സകൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്

 

 ചികിത്സകൾ ചെയ്യാത്തപക്ഷം മോണയിൽ ഉള്ള ചെറിയ വീക്കം പോലും കൂടുതൽ സങ്കീർണ്ണമായ മോള് രോഗത്തിലേക്ക് പോവുകയും പല്ലിനെ സപ്പോർട്ട് ചെയ്യുന്ന മോണയുടെ ഉള്ളിലുള്ള എല്ലിന് തേയ്മാനം സംഭവിച്ച പല്ലു കളയും അമ്മയ്ക്ക് ഇപ്പോൾ സംഭവിച്ചതുപോലെ പല്ലു കൾ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യും

 

 ഡയബറ്റിക് ആയിട്ടുള്ള ആളുകൾ ആറുമാസത്തിലൊരിക്കൽ എങ്കിലും ഡോക്ടറെ കണ്ടു മോണയുടെയും പല്ലുകളുടെയും ആരോഗ്യം പരിശോധിക്കുന്നത് നന്നായിരിക്കും കൂടുതൽ എമർജൻസി കളിലേക്ക് പോവാതെ പല്ലുകളെ രക്ഷപെടുത്താൻ ഇത് സഹായിക്കും


Comments