Posts

Showing posts from December, 2025
  പല്ലിന് പുല്ല് വിലയല്ല !   The Common Man’s Guide To Better   Dentistry     Dr. ­­Ajith Deepthy

Dr.Sarojkumar BDS ,FAGE

  നമസ്കാരം ഡോക്ടര്‍🙏🏽 ബ്യൂട്ടിഫുൾ ക്ലിനിക് ..ഇന്റീരിയര്‍ ഡിസൈന്‍ ഒക്കെ അടിപൊളി ആയിടുണ്ട് . ഇത് ഡോക്ടറുടെ സ്വന്തം ക്ലിനിക്ക് ആണോ അതോ ലീസിനോ ? അസിസ്റ്റന്റ്‌ : ലീസിനോ ? ഹും.. ആ ഇരിക്കുന്ന ഓരോരോ റോട്ടറി ഫയൽ വരെ സരോജ് സാര്‍ സ്വന്തമായിട്ട് വാങ്ങിയതാ.. : ആണല്ലേ ? എനിക്ക് തോന്നി. ആ ഭിത്തിയില്‍ ഒട്ടിച്ചുവെച്ച പല്ലുകളുടെ അറേഞ്ച്മെന്റ്ല്‍ അടക്കം ഒരു കലാകാരന്‍റെ കരവിരുത് പ്രകടമായിട്ട് കാണാം. ഡോ. സരോജ് കുമാർ : ഹു ഹു ഹും..ഇതില്‍ വലിയ കാര്യങ്ങളൊന്നുമില്ല.പെട്ടെന്ന് തട്ടിക്കൂട്ടിയതാ .. ടൌണില്‍ ഞാന്‍ പുതിയൊരു ക്ലിനിക്ക് പണിയുന്നുണ്ട്. എക്സ്ക്ലൂസിവ് ഏസ്തെറ്റിക്ക് & എന്‍ഡോഡോന്റിക്ക് സ്പെഷ്യാലിറ്റി ആയിട്ട്..ഇന്റീരിയർ മാത്രം 24 ലക്ഷം ചെലവാക്കി..5ലക്ഷം രൂപാ വിലയുള്ള ഗ്നാറ്റസ് ഡെന്റൽ ചെയർ അഞ്ചെണ്ണം..ഇന്‍സ്ട്രുമെന്റ്സ് എല്ലാം സ്റ്റൈല്‍ ഇറ്റാലിയാനോടെയാ.. പക്ഷേ ..ഓരോ ചെറിയ ഇന്‍സ്ട്രുമെന്റ്സ്ന് പോലും എന്താ ഇപ്പൊ വില !! ഹോ!! കോംപോസിറ്റ് മൊത്തം ടോക്കുയാമ, ഷോഫു..കുറാറേ.. ഒക്കെ ജപ്പാൻ. മൈക്രോസ്കോപ്പ് ലാബോമെഡ് ന്റെയാ.. അമേരിക്കൻ..എല്ലാം തീ പിടിച്ച വിലയാ..ഡെന്റിസ്റ്റുകൾ പ്രതിഫലം കൂട്ടുന്നു കൂട്ടുന്നു എന്നെല്...

ബയോമിമെറ്റിക്ക് ഡെന്റിസ്ട്രി

ഡോ.ബ്രഹ്മദത്തന്‍ MDS: ദന്തക്ഷയത്തിന്റെ പല അവസ്ഥാന്തരങ്ങള്‍ കേട്ടിരിക്കുണൂ. പക്ഷേ ഇത്ര ഭയാനകമായ ഒരു വേര്‍ഷന്‍ ഇതാദ്യാ ... അപ്പൊ ഈ കുട്ടിയുടെ ഇത്രയും ക്ഷയിച്ച അണപ്പല്ല് ഇപ്പോഴും അവിടെത്തന്നെ ഉണ്ട് ? ഡോക്ടർ സണ്ണി BDS : ഉം.. ബ്ര : ഇത്രയും അടുത്ത കൂട്ടുകാരനായ സ്ഥിതിക്ക് തനിക്ക് അയാളോട് പറഞ്ഞുകൂടെ..എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കാൻ? ഡോ : ഗംഗയുടെ അണപ്പല്ല് ആരോഗ്യത്തോടെ ഇനി കൂടിയാൽ ആറു മാസം മാത്രമേ ശേഷിക്കൂ..അത്രയും സമയം കൂടെ അവൾ ഐസ്ക്രീമും ചോക്ക്ലേറ്റും കഴിച്ചോട്ടെ.. ബ്ര : സണ്ണീ, താനെന്താ ഉദ്ദേശിക്കണേ? ആ കുട്ടിയോട് കാര്യം തുറന്ന് പറഞ്ഞേക്കൂ.. എന്നാലെങ്കിലും മനസ്സിലാക്കട്ടെ.. ഡോ : ഇല്ല.. എനിക്ക് ഇനിയും കുറച്ചു ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. ബ്ര : അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോടുള്ള വാത്സല്യം കൊണ്ടും പറയുകയാണ്.. ഇതിന് പരിഹാരല്ല്യ.. ഇറ്റ്സ് ഇൻക്യുറബ്ൾ. ഡോ : ദന്തവൈദ്യശാസ്ത്രത്തെ സാറിനോളം അടുത്തറിഞ്ഞവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ എനിക്കിവിടെ നിങ്ങളെയൊക്കെ നിഷേധിച്ചേ പറ്റൂ.. ഞാൻ പഠിച്ചതിനെ മുഴുവൻ എനിക്ക് നിഷേധിച്ചേ പറ്റൂ. ഒരു ഡെന്റൽ സർജ്ജനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളി...

പല്ല് തേയ്മാനവും പുളിപ്പും സെൻസോഡൈനും മറ്റ്‌റും

മനുഷ്യശരീരത്തിലെ ഏറ്റവും സ്ട്രോങ്ങ്‌ ഭാഗം ആയ പല്ലിന് തേയ്മാനം ഉണ്ടാവുന്നത് എങ്ങനെയാണ് എന്നറിയാമോ ? മിക്കപ്പോഴും നമ്മുടെ കയ്യിലിരുപ്പ് ആണ് വില്ലന്‍ ആവാറുള്ളത്. ഹരീഷ് കണാരന്‍ ഒരു സിനിമയില്‍ പറയുന്ന "കൗതുകം ലേശം കൂടുതലാ " ഡയലോഗ്പോലെ ബ്രഷ് ചെയ്യുമ്പോള്‍‍‍ വൃത്തി ഇത്തിരി കൂടിക്കോട്ടെ എന്ന ചിന്തയില്‍ “ആത്മാര്‍ഥതയും ബലവും ബ്രഷ് ചെയ്യുന്ന സമയവും ലേശം കൂടുതല്‍” ആവുമ്പോള്‍ സ്വതവേ തന്നെ മോണയോട് ചേര്‍ന്ന ഭാഗത്തെ (ചിത്രം -2 നോക്കുക ) ഇനാമലിന് കനം കുറവായതിനാല്‍ കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തേഞ്ഞു തേഞ്ഞില്ലാതാവുന്നു . വര്‍ഷങ്ങള് തോറും ‍ ഓരോ തുള്ളി വെള്ളം ഇറ്റിറ്റ് വീണ് കാലങ്ങള്‍ കഴിയുമ്പോള്‍ കുഴിഞ്ഞു പോവുന്ന കരിങ്കല്‍പാറകള്‍ കണ്ടിട്ടില്ലേ ? അത് പോലെ തന്നെ. ഇങ്ങനെ സംഭവിക്കുന്നതിന് ഞങ്ങള്‍ ദന്തവൈദ്യന്മാര്‍ "സെര്‍വിക്കല്‍ അബ്രേഷന്‍ " എന്നാണ് പറയുക .. (CERVICAL ABRASION ) ഇനാമല്‍ അജൈവമായ (inorganic ) ഒരു പാളിയായതിനാല്‍ പല്ലിന്‍റെ ഇനാമല്‍ തേയ്മാനം തുടങ്ങുന്നത് ആരും അറിയില്ല, അറിഞ്ഞാല്‍ തന്നെ കാര്യമാക്കാറുമില്ല. ഇനാമലിന്റെ താഴെയുള്ള ഡെന്റ്റിന്‍ എന്ന പാളിക്ക്  വളരെ വേഗത്തില്‍ തേയ്മാനം സ...

മോണരോഗമോ ? എനിക്ക് പക്ഷേ ഒരു വേദനയും ഇല്ലല്ലോ ..പിന്നെന്താ ?

പല്ലിനെ  ഒരു ചെടിയായി കല്പന  ചെയ്യുകയാണെങ്കില്‍ , അതിനെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന വേര് പടലത്തിനോട്  മോണയെ ഉപമിക്കാം. ദന്തവൈദ്യശാസ്ത്രത്തില്‍ പല്ലിനെ ചുറ്റി നില്‍ക്കുന്നതും അതിനെ താങ്ങി നിര്‍ത്തുന്നതുമായ അനുബന്ധഅവയവവ്യവസ്ഥയെ മൊത്തമായി പെരിയോഡോന്ഷ്യം (periodontium) എന്ന് വിളിക്കുന്നു. എന്നാല്‍ ഈ മോണ എന്നത് നമ്മള്‍ കാണുന്ന മാംസളമായ ഭാഗം മാത്രമല്ല , വേറെ ഭാഗങ്ങളുമുണ്ട്. അവ താഴെ പറയുന്നവയാണ്.   (1) ഡിഫിയോഡോണ്ട് പല്ലുകൾ : ഒരു ജീവിക്ക് ഒരായുഷ്ക്കാലത്ത് തന്നെ 2 സെറ്റ് പല്ലുകൾ മുളച്ച് വരുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ അടക്കം ഒരുവിധം എല്ലാ സസ്തനികൾക്കും പാൽപ്പല്ലുകളും സ്ഥിരദന്തങ്ങളും ഉണ്ടാവും.   മനുഷ്യരുടെ കാര്യത്തിൽ, ജനിച്ച് ആറാം മാസം മുതൽ മുളയ്ക്കുന്ന പാൽപ്പല്ലുകൾ 6-7 മുതൽ 12 - 13 വയസ്സ് വരെയുള്ള പ്രായത്തിനിടയ്ക്ക് മുളയ്ക്കുന്ന പെർമനൻറ് പല്ലുകളാൽ replace ചെയ്യപ്പെടുന്നു.   സ്വാഭാവികമായും പാൽപ്പല്ലുകൾ പറിഞ്ഞു പോകുന്നത്, permanent പല്ലുകൾ പോയാലും വലിയ കുഴപ്പമില്ല എന്ന subconscious ചിന്തയിലേക്ക് വ്യക്തികളെ എത്തിക്കുന്നുണ്ടാവാം.   (2) കൃഷി,...

ഓര്‍ത്തോ …ഡോന്റിക്സ് !

  ഒഴിവുകാലമായി. കുട്ടികള്‍ പരീക്ഷാചൂടിന്റെയും ദിവസമുള്ള  സ്കൂളില്‍ പോക്കിന്റെയും തിരക്കില്‍ നിന്ന് ഫ്രീ ആവുന്ന സമയം ആണ്. പൊതുവേ ബാക്കിയുള്ള ജീവിത പ്രാരാബ്ദങ്ങളില്‍ മുഴുകിയുള്ള  തിരക്ക് കാരണം ശ്രദ്ധ കൊടുക്കാതിരുന്ന പല്ലിന്‍റെ പ്രശ്നങ്ങളിലേക്ക് കുട്ടികളും അച്ഛന്‍/അമ്മ മാരും "എന്നാല്‍ ഒന്ന് നോക്കിക്കളയാം " എന്ന്  കരുതുന്നതും ഈ ഒരു vacation gap ല്‍ ആണ്.    "പല്ലില്‍  കമ്പിയിടാൻ കുട്ടികൾക്ക് എത്ര വയസ്സാവണം??" എന്നതാണ് മിക്ക മാതാപിതാക്കളുടെയും ഉള്ളിലെ സംശയം. നാട്ടിലെ ഒരു നടപ്പ് രീതി അനുസരിച്ച് ഒരു 14- 15  അല്ലെങ്കില്‍ 18 വയസായാലേ കമ്പിയിടാവൂ എന്നൊരു തെറ്റിദ്ധാരണ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.  കാരണം അവര്‍ കാണുന്ന ഏതാണ്ട് എല്ലാ കുട്ടികളും  ഈ വയസ്സുകളില്‍ ആണ് പല്ലില്‍ കമ്പിയിടല്‍ അഥവാ ഓര്‍ത്തോഡോണ്ടിക് ട്രീറ്റ്.മെന്‍റ്  തുടങ്ങുന്നത് .      കുട്ടികളുടെ വളര്ച്ചയും മുഖ-ദന്ത വൈകല്യങ്ങളുടെ ചികിത്സയും  തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്.  കുഞ്ഞുങ്ങളുടെ ആദ്യകാലത്തെ വളർച്ച നമുക്ക് ഏറെ സന്തോഷം നൽകുന്ന കാഴ്ചയാണ്. കുഞ്ഞ് കമി...